ചേർത്തല:കുവൈ​റ്റിൽ നിന്നും നാട്ടിലെത്തിയ യുവാവിന് ക്വാറന്റീൻ സൗകര്യമൊരുക്കിയതിൽ വീഴ്ച.സൗകര്യമൊരുങ്ങാൻ താമസിച്ചതിനാൽ യുവാവ് വീട്ടിൽ തങ്ങി.തിങ്കളാഴ്ച രാവിലെയാണ് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാ​റ്റിയത്.ഞായറാഴ്ച രാത്രിയാണ് ചേർത്തല തെക്ക്പഞ്ചായത്ത് 18ാം വാർഡ് സ്വദേശിയായ യുവാവ് നാട്ടിലെത്തിയത്.വീട്ടിൽ അ​റ്റാച്ച്ഡ് ബാത്ത് റൂം സൗകര്യമില്ലാത്തതിനാൽ നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്.രാത്രിയിൽ സൗകര്യത്തിനായി ശ്രമിച്ചെങ്കിലും ഗ്രാമപഞ്ചായത്തും തുടർന്ന് റവന്യൂ അധികൃതരും കയ്യൊഴിഞ്ഞതായായി ഇയാൾ പറഞ്ഞു.അവസാനം വീട്ടിൽ തന്നെ കഴിഞ്ഞു.വിവരം അറിഞ്ഞ മന്ത്റി പി.തിലോത്തമന്റെ ഇടപെടലിലാണ് ഇയാളെ തുമ്പോളിയിലുള്ള സർക്കാർ നിരീക്ഷണ കേന്ദ്രത്തിലേക്കു മാ​റ്റിയത്.വീട്ടിൽ യുവാവു താമസിച്ചതോടെ വയോധികരടക്കം വീട്ടിലുള്ളവരെല്ലാം നിരീക്ഷണത്തിലായി. വീട്ടിൽ നിരീക്ഷണമാണ് ഇയാൾക്ക് നിർദ്ദേശിച്ചിരുന്നതെന്നും അവസാന ഘട്ടത്തിലാണ് ഇവർ മ​റ്റു സൗകര്യത്തിനായി ശ്രമിച്ചതെന്നുമാണ് പഞ്ചായത്തധികൃതർ പറഞ്ഞത്.