പൂച്ചാക്കൽ: കേരള പ്രദേശ് കോൺഗ്രസ് തൈക്കാട്ടുശേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കൃഷിഭവനുകൾക്ക് മുമ്പിൽ പ്രതിഷേധ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചിങ്ങം ഒന്നിന് കർഷക അവകാശ സംരക്ഷണ ദിനമായി ആചരിക്കും. പ്രസിഡൻറ് കെ.എൻ.പൊന്നപ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ല വൈസ് പ്രസിഡന്റ് കെ.ജി.ആർ.പണിക്കർ, ജി.വത്സപ്പൻ, കെ.എം.അഷറഫ്, സഖറിയാസ് കീഴാഞ്ഞലി, പി.എൻ.വി പണിക്കർ ,റംലാ റഹിം എന്നിവർ സംസാരിച്ചു