mannar-krishi

മാന്നാർ : സുഭിക്ഷ കേരളം പദ്ധതിയിൽ 15.5 ഏക്കർ തരിശ് സ്ഥലത്ത് കരകൃഷിയിറക്കി കുടുംബക്ഷേമ സൊസൈറ്റി . ചെന്നിത്തല പഞ്ചായത്ത് മൂന്നാം വാർഡിൽ 27 അംഗങ്ങൾ ഉൾപ്പെട്ട ഇരമത്തൂർ കുടുംബക്ഷേമ സൊസൈറ്റിയാണ് സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകിയ വിവിധയിടങ്ങളിലെ സ്ഥലങ്ങളിൽ ചെന്നിത്തല കൃഷിഭവന്റെ സഹകരണത്തോടെ കൃഷിയിറക്കിയത്.
തൈ നടീൽ ഉദ്ഘാടനം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ എൻ നാരായണൻ അധ്യക്ഷനായി. പഞ്ചായത്തംഗം ഡി ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ടി എ സുധാകരക്കുറുപ്പ്, കൃഷി ഓഫീസർ ബി വി അദ്രിക, കെ നാരായണപിള്ള, രാജൻപിള്ള, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
കപ്പ, വാഴ, ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, പച്ചക്കറി എന്നീ കൃഷികളാണ് ചെയ്യുന്നത്.