കുട്ടനാട് : മങ്കൊമ്പ് സിവിൽ സ്റ്റേഷൻ പാലം ഇന്നലെ ഗതാഗതത്തിന് തുറന്നു കൊടുത്തപ്പോൾ മങ്കൊമ്പ് കൊറ്റേഴത്ത് അനിരുദ്ധനിത് നാളുകൾ മനസിൽ കൊണ്ടു നടന്ന ആഗ്രഹത്തിന്റെ പൂർത്തീകരണമായി. മങ്കൊമ്പ് പാലത്തിനായി അനിരുദ്ധൻ പോരാട്ടം തുടങ്ങിയിട്ട് വർഷങ്ങളായി.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പരേതനായ കെ.എം.മാണി ഉൾപ്പെടെ നിരവധി ഭരണാധികാരികൾക്ക് നിവേദനം നൽകി. വർഷങ്ങളോളം സർക്കാർ ഓഫീസുകൾകയറിയിറങ്ങി നടത്തിയ പ്രവർത്തനത്തിനൊടുവിലാണ് 2014 ൽ പാലം നിർമ്മാണത്തിനുള്ള ഭരണാനുമതി ലഭിച്ചത്.തുടർന്ന്അന്ന് ധനകാര്യമന്ത്രിയായിരുന്ന കെ.എം.മാണി പാലത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. .പിന്നീട് പല കാരണങ്ങൾ പറഞ്ഞ്‌ പാലത്തിന്റെ നിർമ്മാണം വൈകിയപ്പോഴും എഴുപത്തിയാറുകാരനായ അനിരുദ്ധൻ പോരാട്ടം അവസാനിപ്പിച്ചില്ല.

പാലംയാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തനത്തിൽ തന്നെ ഏറ്റവുംകൂടുതൽ സഹായിച്ചവരിൽ ഒരാൾഎക്‌സൈസ്‌ വകുപ്പിലെജീവനക്കാരനും നാട്ടുകാരനുമായിരുന്ന കൈമളാണെന്ന് അനിരുദ്ധൻ പറഞ്ഞു..