തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ കൃഷ്ണപുരം, കുരീത്തറ, ചമ്മനാട് ബ്രിഡ്ജ്, ഹൈനസ്, ഹൈനസ് കാർട്ടർ, കൊല്ലൻകവല, കാടാതുരുത്ത്, തൈക്കാട്ടുശ്ശേരി ഫെറി, വളമംഗലം സൗത്ത്, പുളിത്തറ ക്കടവ്, ബാലവാടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിലും പടിഞ്ഞാറെ മനക്കോടം ഇല്ലിക്കൽ പ്രദേശങ്ങളിലും ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും. അരൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുടപുറം, ഭദ്രപ്പാലം, തെക്കും തല , കെ.പി. മുരളി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.