ആലപ്പുഴ : നഗരത്തിലെ സി ബി എസ് ഇ സ്ക്കൂളിൽ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അദ്ധ്യാപകർ ഇന്നലെ കുത്തിയിരിപ്പ് സമരം നടത്തി. അടുത്ത ദിവസം പ്രശ്നം പരിഹരിക്കാമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം നിർത്തിവച്ചു. മേയ് മാസത്തെ ശമ്പളം ജൂൺ 15 ആയിട്ടും നൽകാത്തതിനെ തുർന്നാണ് അദ്ധ്യാപകർ സമരരംഗത്ത് എത്തിയത്. ആദ്യമായാണ് ശമ്പളം മുടങ്ങുന്നതെന്നാണ് മാനേജ്മെൻറ് പറയുന്നത്.