പന്തളം: നിയന്ത്രണംവിട്ട സ്‌കൂട്ടർ കാത്തിരുപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി റയിൽവേ ഉദ്യോഗസ്ഥൻ മരിച്ചു. മലയാലപ്പുഴ താഴം പ്രവീൺ വിലാസത്തിൽ വി.ആർ. പ്രസന്നകുമാർ (55) ആണ് മരിച്ചത്. പന്തളം - മാവേലിക്കര റോഡിൽ മുടിയൂർക്കോണം ചെറുമലമുക്ക് ജംഗ്ഷനിൽ ഇന്നലെ രാവിലെ 6.30 നാണ് അപകടം . മാവേലിക്കര റയിൽവേ സ്റ്റേഷനിലെ ട്രാക്ക് മെയിന്റനറായ പ്രസന്നകുമാർ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞുവരികയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ പ്രസന്നകുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഇന്ദിര. മക്കൾ: പ്രവീൺ കുമാർ, പ്രിയ. മരുമകൻ: രതീഷ് ബാബു.