പൂച്ചാക്കൽ: സ്കൂൾ കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു വേണ്ടി ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന 'വിദ്യാർത്ഥിക്ക് ഒരു പത്രം" പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് നടക്കും. അരുക്കുറ്റി ഗവ.സ്ക്കൂളിലെ വിദ്യാർത്ഥിക്കുള്ള കേരളകൗമുദി പത്രം പഞ്ചായത്ത് പ്രസിഡൻറ് മുംതാസ് സുബൈറിന്, അഷറഫ് കാകൃതറ കൈമാറും. പത്രം വരുത്താത്ത വീടുകളിലെ കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കോർഡിനേറ്റർ സുബൈർ പറഞ്ഞു.പഞ്ചായത്തിലെ പതിമൂന്നു വാർഡുകളിലേയും അർഹരായ കുട്ടികൾക്ക് പത്രം ലഭ്യമാക്കും. പഞ്ചായത്തംഗം പി.എസ്.ബാബു, മുഹമ്മദൻ സ്‌ സ്പോർട്ടിംഗ് ക്ലബ്ബ് പ്രസിഡൻറ് സി.എ.നസീർ, സെക്രട്ടറി റഹ് മത്തുള്ള, നിഷാദ് അബ്ദുൽ കരീം തുടങ്ങിയവർ പങ്കെടുക്കും.