ചേർത്തല : റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറിയിടിച്ച്, സൈക്കിൾ യാത്രികനായ കയർ ഫാക്ടറി തൊഴിലാളി മരിച്ചു.ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് പരിക്കേറ്റു. മുഹമ്മ പഞ്ചായത്ത് 14-ാം വാർഡ് കൊച്ചനാകുളങ്ങര കുന്നപ്പശേരിൽ തങ്കപ്പന്റെ മകൻ കുഞ്ഞുമോൻ (48) ആണ് മരിച്ചത്.ഭാര്യ വിനോദിനി(42)ക്കാണ് പരിക്കേറ്റത്.
12 ന് രാത്രി ഒമ്പതോടെ ദേശീയ പാതയിൽ മാരാരിക്കുളം പൊലീസ് സ്റ്റേഷനു വടക്കുഭാഗത്തായിരുന്നു അപകടം. കുഞ്ഞുമോനും ഭാര്യ വിനോദിനിയും കൂടി മാരാരിക്കുളത്ത് ഭാര്യവീട്ടിൽ നിന്നും വരുമ്പോഴാണ് അപകടം. സൈക്കിൾ തള്ളി റോഡു മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ മിനിലോറിയിടിക്കുകയായിരുന്നു. വിനോദിനി ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.മക്കൾ:വിഷ്ണുമായ,ദേവീ കൃഷ്ണ.അമ്മ:ഹൈമവതി.സഹോദരങ്ങൾ: ടി.ഷാജി ( സി.പി.എം മുഹമ്മ ലോക്കൽ സെക്രട്ടറി), ഷീബ (കെ.എസ്.ആർ.ടി.സി ചേർത്തല).