അമ്പലപ്പുഴ: അമ്പലപ്പുഴ കച്ചേരിമുക്കിന് സമീപം കോൺഗ്രസ് ഓഫീസ് പ്രവർത്തനമാരംഭിച്ചു. പി.എസ്.സി മെമ്പറായിരുന്ന കോൺഗ്രസ് നേതാവ് ദേവദത്ത് ജി.പുറക്കാടിന്റെ സ്മരണാർത്ഥം ദത്തൻസാർ സ്മാരക കോൺഗ്രസ് ഭവൻ എന്നാണ് ഓഫീസിന് പേരിട്ടിരിക്കുന്നത്. അമ്പലപ്പുഴ ടൗൺ മണ്ഡലം കമ്മിറ്റിയാണ് ഓഫീസ് ഒരുക്കിയത്. ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു ഓഫീസിന് മുന്നിലുള്ള കൊടിമരത്തിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.