ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലേക്ക് റോട്ടറി ക്ലബ് ഓഫ് ആലപ്പി ഈസ്റ്റ് വെന്റിലേറ്റർ സംഭാവന ചെയ്തു. ജില്ലാ കളക്ടർ അലക്സാണ്ടർ ഏറ്റുവാങ്ങി. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ബിനു മാത്യു, സെക്രട്ടറി വിനുകുമാർ, വെന്റിലേറ്റർ സ്പോൺസർ ചെയ്ത ഗോപാൽ ഗിരീശൻ, അനിൽകുമാർ, സോളമൻ വർഗീസ്, ഡോ. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.