ആലപ്പുഴ: തോട്ടപ്പള്ളി ലീഡിംഗ് ചാനലിലെ മണൽ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുക, വേമ്പനാട്ട് കായലിലെ എക്കൽ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുക, തണ്ണീർമുക്കം ബണ്ടിലെ മണൽചിറ പൂർണ്ണമായി നീക്കം ചെയ്യുക, പുറക്കാട് സ്മൃതിവന പദ്ധതിക്ക് ഏറ്റെടുത്ത ഭൂമിയിൽ കൃഷി പുന:രാരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 20 ന് ജില്ലയിൽ 100 കേന്ദ്രങ്ങളിൽ കിസാൻ സഭയുടെ നേതൃത്വത്തിൽ കർഷക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ.സുഖലാൽ പ്രസ്താവനയിൽ പറഞ്ഞു.