ആലപ്പുഴ:ജില്ലാ ലോട്ടറി ഓഫീസ് പടിക്കൽ ആൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന ധർണ അഡ്വ. ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ഗീത പുളിയ്ക്കൽ, വേണു പഞ്ചവടി, എസ്. സജീവൻ, വി.സി. ഉറുമീസ്, സജു കളർകോട്, മോഹൻ പേരിശ്ശേരി, അബ്ദുൾ കരിം എന്നിവർ സംസാരിച്ചു.