ph
കെ.എസ്.ഇ.ബി ബില്ലിൽ പ്രതിഷേധിച്ച് കായംകുളം പുതുപ്പള്ളി നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും യു.ഡി.എഫ് കൺവീനറും ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ. പി എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: കെ.എസ്.ഇ.ബിയുടെ അമിത ബില്ലിനെതിരെ കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.

കായംകുളം ടൗൺ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷ്ണപുരം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ കെ.പി.സി.സി സെക്രട്ടറി അഡ്വ. എ. ത്രിവിക്രമൻ തമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സി. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. പത്തിയൂർ വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാമപുരം മാളിയേക്കൽ ജംഗ്ഷനിലുള്ള കെ.എസ്.ഇ.ബി ചേപ്പാട് സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പത്തിയൂർ വെസ്റ്റ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബു കൊരമ്പല്ലിൽ അദ്ധ്യക്ഷത വഹിച്ചു. പുതുപ്പള്ളി നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും യു.ഡി.എഫ് ജില്ലാ കൺവീനറും ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ. പി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ മുനമ്പേൽ ബാബു അദ്ധ്യക്ഷത വഹിച്ചു. പുതുപ്പള്ളി മണ്ഡലം സൗത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ അഡ്വ.കെ.ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജിജിത്ത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. കായംകുളം ടൗൺ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെ.എസ്.ഇ.ബി മേജർ സെക്ഷൻ ഓഫീസിന് മുൻപിൽ നടത്തിയ ധർണ്ണ കെ.പി.സി.സി നിർവ്വാഹക സമിതി അംഗം അഡ്വ. ഇ. സമീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അൻസാരി കോയിക്കലേത്ത് അദ്ധ്യക്ഷത വഹിച്ചു.