ഓച്ചിറ: പായിക്കുഴി സ്റ്റാർ വ്യുവിൽ ഡോ.എ. അഹമ്മദുകുഞ്ഞ് (74) നിര്യാതനായി. വൃക്കരോഗത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് അന്ത്യം. ഓച്ചിറ സ്റ്റാർ ഹോസ്പിറ്റൽ ഉടമയാണ്. അഞ്ചു പതിറ്റാണ്ടായി ആതുര ശുശ്രൂഷ രംഗത്ത് സജീവമായിരുന്നു. ഓച്ചിറ തൻവീറുൽ ഇസ്ലാം സംഘം ട്രസ്റ്റ് അംഗം, ഓച്ചിറ ദാറുൽ ഉലും അറബിക് കോളേജ് വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: നൂറുനിസ. മക്കൾ: ഡോ. സെറീന ഖാൻ, ഡോ.റസീന നജീബ്, ഡോ. ബദർ അഹമ്മദ് (മൂവരും ഓച്ചിറ സ്റ്റാർ ഹോസ്പിറ്റൽ). മരുമക്കൾ: ഡോ: ഹുസൈൻ ഖാൻ (മെഡിസിറ്റി, കൊല്ലം), പരേതനായ ഡോ: നജീബ്, ഡോ. സാജിദ ഹമീദ് (സ്റ്റാർ ഹോസ്പിറ്റൽ).