ആലപ്പുഴ: കൊവിഡിന്റെ പശ്ചാത്തലത്തിലും സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അഭിപ്രായപ്പെട്ടു. അനിയന്ത്രിതമായ വൈദ്യതി ചാർജ് വർദ്ധനവിനെതിരെ കെ.പി.സി.സി നിർദേശാനുസരണം ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യതി ഓഫീസുകൾക്ക് മുന്നിൽ നടത്തിയ ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിറിയക് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. തോമസ് ജോസഫ്, ജി. സഞ്ജീവ് ഭട്ട്, റീഗോ രാജു, ടി.വി. രാജൻ, ആന്റണി ജോസഫ്, ഇ. റഫീക്ക്, പി.വി.അജയകുമാർ, പി.പി. രാഹുൽ, ബെന്നി ജോസഫ്, എസ്.ഗിരീശൻ, പി.രാജേന്ദ്രൻ, ടോമിച്ചൻ, നൂഹുമാൻകുട്ടി, ആർ. ഗിരീശൻ, ഐ. ലത, സോളമൻ തുടങ്ങിയവർ പങ്കെടുത്തു