ആലപ്പുഴ: ജില്ലയിൽ ഇന്നലെ ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരായി ആശുപത്രികളിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 108 ആയി. അഞ്ചുപേർ വിദേശത്തുനിന്നും രണ്ടുപേർ കൽക്കട്ടയിൽ നിന്നും വന്നവരാണ്. ഇന്നലെ വരെ 32 പേരാണ് രോഗവിമുക്തരായത്.
കുവൈറ്റിൽ നിന്നും 12ന് കൊച്ചിയിൽ എത്തിയ വെണ്മണി സ്വദേശിയായ യുവാവ്, തഴക്കര സ്വദേശിയായ യുവാവ്, ദമാമിൽ നിന്നും 10ന് കണ്ണൂരിലെത്തിയ 52വയസുള്ള ഭരണിക്കാവ് സ്വദേശി, കൽക്കട്ടയിൽ നിന്നും 29ന് വിമാനത്തിൽ തിരുവനന്തപുരത്തു എത്തിയ ആലപ്പുഴ സ്വദേശിയായ യുവാവ്, കൽക്കട്ടയിൽ നിന്നും 4ന് വിമാനത്തിൽ കൊച്ചിയിൽ എത്തിയ 52വയസുള്ള മാരാരിക്കുളം സ്വദേശി, അബുദാബിയിൽ നിന്നും 3ന് കൊച്ചിയിൽ എത്തിയ 58വയസുള്ള പള്ളിപ്പുറം സ്വദേശി, ദമാമിൽ നിന്നും 16ന് കൊച്ചിയിൽ എത്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 45വയസുള്ള മാവേലിക്കര സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറു പേരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് അഞ്ചു പേർ രോഗമുക്തി നേടി സൗദി അറേബ്യയിൽ നിന്നും എത്തിയ മാന്നാർ സ്വദേശി, ദമാമിൽ നിന്നും എത്തിയ ചെന്നിത്തല സ്വദേശി, കുവൈറ്റിൽ നിന്നും എത്തിയ ചിങ്ങോലി സ്വദേശി, മുംബയിൽ നിന്നും എത്തിയ കാവാലം സ്വദേശിനി, മാലിദീപിൽ നിന്നും എത്തിയ എരമല്ലിക്കര സ്വദേശി.
നിരീക്ഷണത്തിൽ 6232 പേർ
ജില്ലയിൽ നിലവിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത് 6232 പേർ. അഞ്ചു പേരെ ഒഴിവാക്കി. 115പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 89ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 18ഉം ആലപ്പുഴ ജനറൽ ആശുപത്രി, കായംകുളം ഗവ. ആശുപത്രി നാലും പേർ വീതവുമാണ് നിരീക്ഷണത്തിലുള്ളത്. ഹോം ക്വാറന്റൈനിൽ നിന്ന് 349 പേരെ ഒഴിവാക്കിയപ്പോൾ 437 പേർ ഇന്നലെ പുതുതായി എത്തി. പരിശോധനാ ഫലം വന്ന 4907 സാമ്പിളുകളിൽ 135 എണ്ണം ഒഴികെ എല്ലാം സാമ്പിളുകളും നെഗറ്റീവാണ്.