arookutty-ghs

അരൂക്കുറ്റി: ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച വിദ്യാർത്ഥിക്ക് ഒരു പത്രം പദ്ധതി അരൂക്കുറ്റി ഗവ.യു.പി സ്കൂളിൽ, കേരളകൗമുദി പത്രം പഞ്ചായത്തംഗം പി.എസ്. ബാബുവിൽ നിന്നു സ്വീകരിച്ചു കൊണ്ട് പ്രസിഡന്റ് മുംതാസ് സുബൈർ ഉദ്ഘാടനം ചെയ്തു. നിലവിൽ പത്രം വരുത്താത്ത വീടുകളിലെ അർഹരായ കുട്ടികൾക്ക് പത്രം സൗജന്യമായി എത്തിച്ചു കൊടുക്കും. ചടങ്ങിൽ ഹെഡ്മിസ്ട്രസ് പി.എം.ഉഷ, ഉണ്ണിക്കൃഷ്ണൻ, പി.എം.സുബൈർ, സോമൻ കൈറ്റാത്ത് എന്നിവർ സംസാരിച്ചു.