jgj

ഹരിപ്പാട്: കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്രണ്ട്സ് ഒഫ് പായിപ്പാടിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. പ്രവാസികൾ കൈകോർത്ത വാട്ട്സാപ്പ് ഗ്രൂപ്പിൽ മൂന്ന് ദിവസം കൊണ്ട് 1000 ബിരിയാണി ഓർഡറുകൾ ലഭിച്ചു. എണ്ണൂറോളം ബിരിയാണി പാവപ്പെട്ട കുടുംബങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും സൗജന്യമായി നൽകി. വീയപുരം സി.ഐ നിസ്സാർ ഫ്ലാഗ് ഒഫ് ചെയ്യു. വീയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസാദ്കുമാർ ആദ്യ ബിരിയാണി ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീറിനു നൽകി ഉദ്‌ഘാടനം നിർവ്വഹിച്ചു. നവാസ്, ജിനു ജോൺ, അനിൽ, അഭിലാഷ്, സെരിൻ, ആഷാദ്, വിനോദ്, ജോജി തമ്പാൻ, ശ്യാം പായിപ്പാട് എന്നിവർ നേതൃത്വം നൽകി.