അമ്പലപ്പുഴ: അയൽവാസിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പുന്നപ്ര തെക്ക് പഞ്ചായത്ത് ഏഴാം വാർഡിൽ കിഴവനതൈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അഷ്ക്കറിനെ (20) പുന്നപ്ര സി.ഐ പി.വി.പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഏപ്രിൽ മുതൽ അഷ്കർ 16 കാരിയെ പീഡനത്തിന് ഇരയാക്കിയിരുന്നെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അസ്വാഭാവിക പെരുമാറ്റത്തെ തുടർന്നാണ് വീട്ടുകാർ കൂടുതൽ അന്വേഷിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെ യുവാവിനെ പുന്നപ്ര കളിത്തട്ട് ജംഗ്ഷന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. എ.എസ്.ഐ ബോബൻ, സീനിയർ പൊലീസ് ഓഫീസർ അജീഷ്, ബൈജു, ഷിബു, ക്രൈം സ്ക്വാഡ് അംഗം മാത്യുസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.