ചാരുംമൂട്: താമരക്കുളം ചത്തിയറ പുന്നക്കുറ്റി കോളനിക്ക് സമീപത്തെ വാറ്റ് കേന്ദ്രത്തിൽ നിന്ന് 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി പുത്തൻവീട്ടിൽ ബാലകൃഷ്ണൻ പിടിയിൽ. നൂറനാട്
എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ അബ്ദുൽഷുക്കൂറിന്റ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ബാലകൃഷ്ണൻ പിടിയിലായത്. പ്രിവന്റീവ്ഓഫീസർ അബ്ദുൽഷുക്കൂർ സന്തോഷ് കുമാർ സി.ഇ.ഒ മാരായ അനു, സീനുലാൽ, ശ്യാംജി , ഡ്രൈവർ സുനിൽ എന്നിവർ പങ്കെടുത്തു.