അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിയുടെ സമീപം സ്പൈറൽ യൂണിറ്റ് സ്ഥാപിക്കാനുള്ള ഉപകരണങ്ങളുമായി എത്തിയ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റ് എം. ലിജു, ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ, എ.എ. ഷുക്കൂർ, പുറക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് റഹ്മത്ത് ഹാമീദ് തുടങ്ങി കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെ കേസ്. തിങ്കളാഴ്ച വൈകിട്ട് നാലോടെ തോട്ടപ്പള്ളിയിൽ ജനകീയ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു വാഹനം തടഞ്ഞത്. ഐ.ആർ.ഇ നൽകിയ പരാതിയെ തുടർന്നാണ് അമ്പലപ്പുഴ പൊലീസ് സമരക്കാർക്കെതിരെ കേസെടുത്തത്.