തുറവൂർ: നിരന്തര മുറവിളികൾക്കൊടുവിൽ അരൂർ നിയോജക മണ്ഡലത്തിലെ പ്രധാന ഗ്രാമീണ റോഡുകൾക്ക് ശാപമോക്ഷം. കുത്തിയതോട് പഞ്ചായത്തിലെ എൻ.സി.സി.റോഡിന്റെ പുനർനിർമ്മാണത്തിന് തുടക്കം കുറിച്ച് എ.എം ആരിഫ് എം.പി. 20 കോടി രൂപയുടെ റോഡ് നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു. 20 കോടി രൂപയുടെ റോഡ് നവീകരണ പദ്ധതി 10.11 കി.മീ. ആകെ നീളം വരുന്ന ഒൻപത് റോഡുകൾ ബി.എം.ആൻഡ് ബി.സി നിലവാരത്തിലാണ് നിർമിക്കുന്നത്.
ചടങ്ങിൽ ഷാനിമോൾ ഉസ്മാൻ എം എൽ.എ. അദ്ധ്യക്ഷത വഹിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ, വൈസ് പ്രസിഡന്റ് സി.ടി വിനോദ്, പഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പൻ, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ബി.വിനു, അസി. എക്സിക്യൂട്ടിവ് എൻജിനീയർ രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു.
നിർമിക്കുന്ന റോഡുകൾ
വട്ടക്കേരി ക്ഷേത്രം റോഡ്
പള്ളിയറക്കാവ് നാഷണൽ ഹൈവേ പളളി ജംഗ്ഷൻ റോഡ്
എഴുപുന്ന പഞ്ചായത്തിലെ കൊച്ചുവെളി കവല ശ്രീനാരായണപുരം റോഡ്
കുത്തിയതോട് പഞ്ചായത്തിലെ എൻ.സി.സി ജംഗ്ഷൻ -- തുറവൂർ റെയിൽവേ സ്റ്റേഷൻ റോഡ്
തുറവൂർ പഞ്ചായത്തിലെ ടി.ഡി. അമ്പലം റോഡ്
പാണാവള്ളി പഞ്ചായത്തിലെ ഓടാമ്പള്ളി ജംഗ്ഷൻ കണ്ണാട്ട് കലിങ്ക് റോഡ്
പാണാവള്ളി നാൽപ്പത്തൊന്നീശ്വരം റോഡ്, തൃച്ചാറ്റുകുളം -കുടപുറം റോഡ്
അരൂക്കുറ്റി പഞ്ചായത്തിലെ പാദു വാപുരം പള്ളി റോഡ്
12 റോഡുകളുടെ നിർമാണത്തിന് ചിപ്പിംഗ് കാർപ്പറ്റ്
കൂടാതെ 17.4 കി.മീ. ആകെ നീളം വരുന്ന 12 റോഡുകൾ 20 എം.എം ചിപ്പിംഗ് കാർപ്പറ്റ് ഉപയോഗിച്ച് നവീകരിക്കുന്നതിനും ആറു റോഡുകളിലും വെള്ളക്കെട്ടുള്ള ഭാഗങ്ങളിൽ ഇന്റർ ലോക്ക് ടൈൽ പാകുന്നതിനും പദ്ധതിയുണ്ട്. ഗ്രാമപഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളുടെ വികസനം, ടൂറിസം പ്രാധാന്യം എന്നിവ കണക്കിലെടുത്താണ് റോഡുകൾ നവീകരിക്കുന്നത്.
20
20 കോടി രൂപയുടെ റോഡ് നവീകരണ പദ്ധതിക്കാണ് തുടക്കമാകുന്നത്
10.11
10.11 കി.മീ. ആകെ നീളം വരുന്ന ഒൻപത് റോഡുകൾ ബി.എം.ആൻഡ് ബി.സി നിലവാരത്തിലാണ് നിർമിക്കുന്നത്.