a

മാവേലിക്കര: തഴക്കര ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാവിലെ നടന്ന അപകടത്തിൽ ശബരി ടയർ റീട്രേഡിംഗ് സ്ഥാപനം നടത്തുന്ന അറുന്നൂറ്റിമംഗലം ശബരിയിൽ കെ.അനിൽകുമാർ (47) ആണ് മരിച്ചത്.

രാവിലെ കട തുറക്കാൻ മാങ്കാംകുഴി ഭാഗത്ത് നിന്നു ബൈക്കിൽ വരികയായിരുന്നു അനിൽകുമാർ. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് വലത്തേക്ക് തിരിയുമ്പോൾ കൊച്ചാലുംമൂട് ഭാഗത്ത് നിന്നു അമിതവേഗത്തിലെത്തിയ ബൈക്ക് അനിൽകുമാറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച ബൈക്ക് ഓടിച്ച കോടുകുളഞ്ഞി കരോട് സുരേഷ് ഭവനത്തിൽ സൂരജിനെ (21) ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിൽകുമാറിന്റെ ഭാര്യ: ധന്യ. മക്കൾ: ശബരീനാഥ്, കാശിനാഥ്.