മാവേലിക്കര: തഴക്കര പഞ്ചായത്തിലെ പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുനില സതീഷ് ഉദ്ഘാടാനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എസ്.അനിരുദ്ധൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ വിജയകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.വിദ്യാധരൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ സതീഷ്‌, വാർഡ് മെമ്പർമാരായ ടി.യശോധരൻ, കെ.രവി, എസ്.അഷ്‌റഫ്‌, മനു ഫിലിപ്പ്, കൃഷ്ണകുമാരി, തുളസീഭായ്, പുഷ്പലത, സുനിൽ രാമല്ലൂർ, സെക്രട്ടറി വിനോദ് കുമാർ, അസി.സെക്രട്ടറി മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.