മാവേലിക്കര: മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി കോവുമ്പുറം അദ്ധ്യക്ഷനായി. സണ്ണി കോവിലകം, അജിത് പഴവൂർ, ഹരി കുട്ടമ്പേരൂർ, ബാലസുന്ദര പണിക്കർ, ടി.കെ.ഷാജഹാൻ, ടി.എസ്.ഷെഫീഖ്, മാന്നാർ മന്മഥൻ, സതീഷ് ശാന്തിനിവാസ്, പ്രമോദ് കണ്ണാടിശ്ശേരിൽ, പി.ബി.സലാം, അനിൽ മാന്തറ, വത്സല ബാലകൃഷ്ണൻ, കല്യാണകൃഷ്ണൻ, പ്രദീപ് ശാന്തിസദനം, രാധാമണി ശശീന്ദ്രൻ, രാജൻ രാജ്ഭവൻ, പുഷ്പലത, സാറാമ്മ ലാലു, ഹസീന സലാം, സുബീഷ്, കാർത്തിക് തമ്പി തുടങ്ങിയവർ സംസാരിച്ചു.