മാവേലിക്കര: വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റുമാരായ കല്ലുമല രാജൻ, അഡ്വ.കെ.ആർ.മുരളീധരൻ, കെ.പി.സി.സി അംഗം കുഞ്ഞുമോൾ രാജു, ഡി.സി.സി സെക്രട്ടറിമാരായ നൈനാൻ സി.കുറ്റിശേരിൽ, കെ.എൽ.മോഹൻലാൽ, എം.കെ.സുധീർ, കുറത്തികാട് രാജൻ, പി.രാമചന്ദ്രൻപിള്ള, ഷൗക്കത്ത് വള്ളികുന്നം, കണ്ടിയൂർ അജിത്ത്, അജിത്ത് തെക്കേക്കര, അനിവർഗീസ്, രമേശ് ഉപ്പാൻസ്, രാജൻ പുളിന്തറ, പഞ്ചവടി വേണു, എം.രമേശ് കുമാർ, ബി.ഹരികുമാർ, എം.മോഹൻദാസ്, അജയകുറുപ്പ്, ബിജു വർഗീസ്, രാമദാസ്, അനിൽ തെക്കേക്കര, റജി തെക്കേക്കര, വർഗീസ് വർഗീസ്, അജയൻ തൈപ്പറമ്പിൽ, പ്രസന്ന ബാബു, കൃഷ്ണകുമാരി, പി.പി.ജോൺ, വർഗീസ് പോത്തൻ, ചിത്രാമ്മാൾ, നിസി അലക്‌സ്, ബിജു പുതിയകാവ്, ബാലൻ തയ്യിൽ, പി.രാമചന്ദ്രൻ, എഡിസൺ ജോസഫ് എന്നിവർ സംസാരിച്ചു.