മാവേലിക്കര: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ സി.പി.എം സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി മാവേലിക്കര ഏരിയയിലെ 1200 കേന്ദ്രങ്ങളിൽ സമരം നടത്തി. കുറത്തികാട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സമരം ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ജി.ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടന്ന സമരം ഏരിയ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. തഴക്കര പൈനുംമൂട് പോസ്റ്റ് ഓഫീസിന് മുന്നിൽ ജില്ലാ കമ്മിറ്റി അംഗം മുരളി തഴക്കരയും ഭരണിക്കാവ് പള്ളിക്കൽ പോസ്റ്റ് ഓഫീസിനു മുന്നിൽ ജില്ലാ കമ്മിറ്റിയംഗം കോശി അലക്സും തഴക്കര കുന്നം ജംഗ്ഷനിൽ ആർ.രാജേഷ് എം.എൽ.എയും ഈരേഴ കമ്പനിപ്പടി ജംഗ്ഷനിൽ മാവേലിക്കര നഗരസഭാദ്ധ്യക്ഷ ലീല അഭിലാഷും മാവേലിക്കര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര എസ്.ബി.ഐ എൻ.ആർ.ഐ ഓഫീസിന് മുന്നിൽ നടന്ന ധർണ ജി.വർഗീസ് തോമസും ഉദ്ഘാടനം ചെയ്തു.