കായംകുളം: കായംകുളത്ത് ദേശീയപാതയോരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. കരുനാഗപ്പള്ളി ഇടക്കുളങ്ങര കൊപ്പാറ കിഴക്കതിൽ വിജയൻ, രാജമ്മ ദമ്പതികളുടെ മകൾ രേഷ്മ (22) ആണു മരിച്ചത്. കുട്ടികൾ ഉണ്ടാകാത്തതിനെ തുടർന്ന് ഈ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദമ്പതികൾ.
പ്രസവത്തിനായി ഏതാനം ദിവസം മുമ്പാണ് രേഷ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ സിസേറിയൻ നടത്തി കുട്ടിയെ പുറത്തെടുത്തു. മൂന്നു മണിയോടെ രേഷ്മയ്ക്ക് രക്തസ്രാവവും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. പത്തനംതിട്ട സ്വദേശി പ്രകാശ് ആണ് ഭർത്താവ്. കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.