ചാരുംമൂട്: നൂറനാട്ട് കോൺഗ്രസ് നേതാക്കൾ പൊതുസ്ഥലത്ത് നടത്തിയ തമ്മിലടിയും മേഖലയിൽ പാർട്ടിയിലുണ്ടായ ഗ്രൂപ്പ് പോരുമായി ബന്ധപ്പെട്ട് നൂറനാട് ബ്ലോക്ക് സെക്രട്ടറി പി.സുരേന്ദ്രൻ, മണ്ഡലം മുൻ പ്രസിഡന്റ് പ്രദീപ് എന്നിവരെയാണ് ഡി.സി.സി പ്രസിഡന്റ് എം.ലിജു സസ്പെൻഡ് ചെയ്തു. സംഭവം
വെള്ളിയാഴ്ച വൈകിട്ട് ഡി.സി.സി പ്രസിഡന്റ് നേരിട്ടെത്തി സംഭവത്തിൽ പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. മേഖലയിലെ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എന്നിവരുമായി ചർച്ച നടത്തി. തുടർന്നാണ് ബ്ലോക്ക് പ്രസിഡന്റ് ജി.വേണുവിനോട് റിപ്പോർട്ട് തേടിയത്. ചൊവ്വാഴ്ച രാത്രിയിലാണ് പടനിലം ജംഗ്ഷനു സമീപം നേതാക്കൾ തമ്മിൽ കയ്യാങ്കളി നടന്നത്.