ചേർത്തല:പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും കക്കൂസ് മാലിന്യം തള്ളിയ മൂന്നു ടാങ്കർ ലോറികൾ പൂച്ചാക്കൽ പൊലീസ് പിടികൂടി.കൊച്ചി പള്ളുരുത്തി പിച്ചനാട്ട് ഷാജഹാൻ,പള്ളിപ്പുറം ചാണിവെളിയിൽ മിഥുൻ,തൈക്കാട്ടുശേരി മണപ്പുറം പുത്തൻവെളിയിൽ വിനീത്,മണപ്പുറം പനയ്ക്കൽവെളി സാബു,ലോറി ഉടമകളായ പെരുന്താറ്റുതറ മാനസൻ,പെരുന്താറ്റുതറ മഗീഷ് എന്നിവർക്കെതിരെ കേസെടുത്തു.

പൂച്ചാക്കൽ,മണപ്പുറം,പെരുമ്പളം കവല എന്നിവിടങ്ങളിൽ ശുചിമുറി മാലിന്യങ്ങൾ തള്ളുന്നതായ പരാതി വ്യാപകമായതോടെ പൂച്ചാക്കൽ സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ലോറികൾ പിടികൂടിയത്. എസ്.ഐമാരായ വിമൽ രംഗനാഥ്,സുദർശനൻ,മണിക്കുട്ടൻ,സിവിൽ പൊലീസ് ഓഫീസർമാരായ നിസാർ,കൃഷ്ണകുമാർ,അനന്തകൃഷ്ണൻ,ബിജോയ്,സജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.