ആലപ്പുഴ: കൊവിഡ് മഹാമാരിയെ കേവലം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന പിണറായി സർക്കാർ ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് ബി.ജെ.പി. ദക്ഷിണ മേഖലാ അദ്ധ്യക്ഷൻ കെ.സോമൻ പറഞ്ഞു. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ഡി.അശ്വനിദേവ്, ജില്ലാ ഉപാധ്യക്ഷൻമാരായ എൽ.പി.ജയചന്ദ്രൻ, അഡ്വ. പി.കെ.ബിനോയ്, അഡ്വ. രൺജിത് ശ്രീനിവാസ് ജില്ലാ സെക്രട്ടറിമാരായ ടി.സജീവ് ലാൽ, സജു ഇടക്കല്ലിൽ, സുമി ഷിബു, ശ്രീദേവി വിപിൻ, ജില്ലാ ട്രഷറർ കെ.ജി.കർത്താ, ബി.ജെ.പി. ജില്ലാ സെൽ കോഡിനേറ്റർ ജി.വിനോദ് കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ ടി.കെ. അരവിന്ദാക്ഷൻ, നെടുംന്തറ ഉണ്ണികൃഷ്ണൻ, ബിന്ദു വിനയൻ, എം.എ.ഹരികുമാർ, മധു സൂധനൻ, പ്രണവം ശ്രീകുമാർ, മടത്തിൽ ബിജു , അഡ്വ. ഇ.ബാലാനന്ദ് എ.ഡി.പ്രസാദ് കുമാർ, കർഷക മോർച്ച ജില്ലാ അദ്ധ്യക്ഷൻ വി.ശ്രീജിത്ത്, മഹിളാ മോർച്ച ജില്ല ജനറൽ സെക്രട്ടറി പ്രതിഭ, ജില്ലാ കമ്മറ്റി അംഗം ആർ.ഉണ്ണികൃഷ്ണൻ, നിയോജക മണ്ഡലം പ്രസിഡന്റ് സജി.പി.ദാസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.