ആലപ്പുഴ: ചേർത്തല കെ.എസ്.ആർ.ടി.സി കാന്റീൻ ജീവനക്കാരൻ ഡോമനികിനെ (ബാബു-49) കൊലപ്പെടുത്തിയ കേസിലെ പ്രതി തണ്ണീർമുക്കം പഞ്ചായത്ത് 18-ാം വാർഡ് പുത്തൻവെളിയിൽ അനിൽകുമാർ (49) കുറ്റക്കാരനെന്ന് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി രണ്ട് കണ്ടെത്തി. വിധി 22ന് പറയും.
2011ൽ ചേർത്തല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കാന്റീനിൽ ഭക്ഷണം കഴിക്കാൻ എത്തിയ അനിൽകുമാർ ഡൊമനിക്കുമായുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ പി.കെ.രമേശൻ, അഡ്വ. പി.പി.ബൈജു എന്നിവർ കോടതിയിൽ ഹാജരായി.