ആലപ്പുഴ: ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷനിൽ നടപ്പാക്കുന്ന ഓൺലൈൻ പ്രാദേശിക പഠന കേന്ദ്രം ഇ @ മാരാരി 8 -ാ മത് കേന്ദ്രം കലവൂർ സാഗാ വായനശാലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

ഫോം മാറ്റിംഗ്‌സ് ചെയർമാൻ കെ.ആർ.ഭഗീരഥൻ,ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.മാത്യു, പഞ്ചായത്ത് അംഗം രമാദേവി,വി.വേണു, വി.സജി, ഡി..ഗിരീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.