ആലപ്പുഴ: മുഹമ്മ പെരുന്തുരുത്തുകരി പാടത്ത് വിളവിറക്കിയ നെല്ലിൽ അഞ്ച് ക്വിന്റൽ വിറ്റ് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി മുഹമ്മ താരേഴത്തുവീട്ടിൽ വിനീത ബൈജു ശ്രദ്ധേയയായി.
13,500 രൂപയാണ് നെല്ല് വിറ്റ വകയിൽ ലഭിച്ചത്. ഇന്നലെ ആലപ്പുഴ സിവിൽ സ്റ്റേഷനിൽ എത്തി വിനീതയും കുടുംബവും കളക്ടർ എ.അലക്‌സാണ്ടർക്ക് തുക കൈമാറി.