16പേർക്ക് രോഗമുക്തി
ആലപ്പുഴ: ജില്ലയിൽ ഇന്നലെ ഒരാൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 16 പേർ രോഗമുക്തി നേടിയതോടെ ആശുപത്രികളിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 93 ആയി. വിദേശത്തു നിന്നെത്തിയ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ വരെ 48 പേരാണ് രോഗമുക്തരായത്.
11 സ്ത്രീകളും അഞ്ച് പുരുഷൻമാരുമാണ് രോഗമുക്തരായത്. ഒന്നിന് അബുദാബിയിൽ നിന്നു കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ആലപ്പുഴ സ്വദേശിയായ യുവതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് .
ചെറിയനാട്, ആലപ്പുഴ, വെളിയനാട്, മണ്ണഞ്ചേരി,എടത്വ, മുളക്കുഴ, കായംകുളം,കണ്ടല്ലൂർ, കുറത്തികാട്, തകഴി , പാണ്ടനാട് സ്വദേശിയും അമ്മയും, തൈക്കാട്ടുശേരി,ചെറുതന,മുളക്കുഴ, തഴക്കര എന്നിവടങ്ങളിൽ രോഗം സ്ഥിരീകരിച്ചവരാണ് രോഗമുക്തി നേടിയത്.
# നിരീക്ഷണത്തിൽ 6411 പേർ
ജില്ലയിൽ നിലവിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത് 6411 പേർ. നാലുപേരെ ഒഴിവാക്കിയപ്പോൾ അഞ്ചുപേരെ പുതുതായി ഉൾപ്പെടുത്തി. 116 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 90ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 16ഉം ആലപ്പുഴ ജനറൽ ആശുപത്രി, കായംകുളം ഗവ. ആശുപത്രി എന്നിവിടങ്ങളിൽ അഞ്ചു പേർ വീതവുമാണ് നിരീക്ഷണത്തിലുള്ളത്. ഹോം ക്വാറന്റൈനിൽ നിന്ന് 287 പേരെ ഒഴിവാക്കിയപ്പോൾ 466 പേർ ഇന്നലെ പുതുതായി എത്തി. പരിശോധനാ ഫലം വന്ന 5127 സാമ്പിളുകളിൽ 135 എണ്ണം ഒഴികെ എല്ലാം സാമ്പിളുകളും നെഗ റ്റീവാണ്.