ആലപ്പുഴ: പ്രകൃതിക്ഷോഭങ്ങളിൽപ്പെടുന്നവർക്ക് താൽക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളൊരുക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ മാരാരിക്കുളത്ത് നിർമ്മിച്ച ദുരിതാശ്വാസ അഭയകേന്ദ്രം ഇന്ന് രാവിലെ 8ന് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ജനക്ഷേമം കോളനിയിലാണ് കെട്ടിടം.

മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസക്, ജി.സുധാകരൻ, പി.തിലോത്തമൻ, എ.എം ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ജില്ല കളക്ടർ എ. അലക്സാണ്ടർ എന്നിവർ സംബന്ധിക്കും.