ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ പദ്ധതികൾക്ക് ആനുകൂല്യവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ ആനുകൂല്യവുമായി ബന്ധപ്പെട്ട് നിർവഹണം നടത്തുന്ന ഓഫീസുകളായ കൃഷി ഓഫീസ്, വെറ്ററിനറി ഓഫീസ്, ഗവ. എൽ.പി.എസ് അമ്പലപ്പുഴ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.