ആലപ്പുഴ : തോട്ടപ്പള്ളി പൊഴിയുടെ വീതികൂട്ടുന്നതിന്റെ മറവിൽ നടക്കുന്നത് കരിമണൽ കൊള്ളയാണെന്നും, ശാസ്ത്രീയ പഠനം നടത്താതെ നടക്കുന്ന ഖനനം തീരദേശ മേഖലയുടെ സർവ്വനാശത്തിനു കാരണമാകുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി വി.സുശികുമാർ പറഞ്ഞു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി ജി.ശശികുമാർ
അമ്പലപ്പുഴ താലൂക്ക് ഭാരവാഹികളായ രക്ഷാധികാരി എൻ. സുന്ദരേശൻ, ജനറൽ സെക്രട്ടറി ആർ.സജി., വൈസ് പ്രസിഡന്റ് ജയ പ്രകാശ്
സെക്രട്ടറി സിന്ധുമോൻ കാവുങ്കൽ, ട്രഷറർ കെ.എം.ബാബു തുടങ്ങിയവർ പങ്കെടുത്തു.