ആലപ്പുഴ: ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ ചൈനീസ് സൈനൃം നടത്തിയ ആക്രമണത്തിൽ വീരമൃതൃു വരിച്ച ഇന്തൃൻ സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് യൂത്ത് കോൺഗ്രസ് തുമ്പോളി ഗ്‌ളോബൽ പീസ് പാലസ് യുദ്ധ സ്മാരകത്തിൽ സംഘടിപ്പിച്ച ഐകൃദാർഢൃസംഗമം റിട്ട.സൈനിക ഉദ്യോഗസ്ഥൻ എ.കെ.ബി.കുമാർ ഉദ്ഘാടനം ചെയ്തു. രാജൃരക്ഷാ പ്രതിഞ്ജയ്ക്ക് ബ്‌ളോക്ക് കോൺഗ്രസ് പ്രസിഡന്റ് സിറിയക്ക് ജേക്കബ് നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് തായ്ഫുദീൻ മൂരിക്കുളം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ആർ.അംജിത്ത്കുമാർ, കെ.പി.സി.സി വിചാർ വിഭാഗ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ.ജയചന്ദ്രൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി.പി.രാഹുൽ,ബെന്നി ജോസഫ്, ബ്‌ളോക്ക് സെക്രട്ടറി മാരായ ഫിലിപ്പ് ചക്കാത്തറ, ബിനു ജേക്കബ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശരത്ത് പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു