ആലപ്പുഴ: സാധുജന പരിപാലന സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യൻകാളിയുടെ 79-ാമത് ചരമവാർഷികം വിവിധ കരയോഗങ്ങളിൽ ആചരിക്കും. രാവിലെ പതാക ഉയർത്തൽ, പുഷ്പാർച്ചന, പ്രാർത്ഥന, മധുരം വിളമ്പ്, അനുസ്മരണ യോഗം എന്നീ പരിപാടികൾ നടത്തും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് സഹദേവൻ, സെക്രട്ടറി കെ.സുരേഷ്‌കുമാർ എന്നിവർ അറിയിച്ചു.