fdg

ഹരിപ്പാട്: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും മുൻ എം.എൽ.എയും ആയിരുന്ന സി.ബി.സി. വാര്യരുടെ ഏഴാം ചരമവാർഷികാചരണം നടന്നു. കോവിഡ് - 19 നിയന്ത്രണങ്ങളെ തുടർന്നു വിപുലമായ അനുസ്മരണ പരിപാടികൾ ഒഴിവാക്കിയിരുന്നു. ഹരിപ്പാട് ഇ.എം.എസ്സ് ഭവനിലും പഞ്ചായത്ത് ,മുനിസിപ്പൽവാർഡ് പ്രദേശങ്ങളിലും ഫോട്ടോ അലങ്കരിച്ച് പുഷ്പാർച്ചന നടത്തി. ഹരിപ്പാട് ഇ.എം.എസ് ഭവനിൽ നടന്ന പുഷ്പാർച്ചനക്ക് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ, ഏരിയാ സെക്രട്ടറി എൻ.സോമൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.മോഹനൻ, എസ്.സുരേഷ്, സി.പ്രസാദ്, കരുതൽ പാലിയേറ്റീവ് കൺവീനർ ജി.രവീന്ദ്രൻ പിള്ള, വൈസ് ചെയർമാൻ ഓമനക്കുട്ടൻ, പി.എം ചന്ദ്രൻ, എം.എം അനസ് അലി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.തിലക രാജ്, രത്നൻ സാർ ഫൗണ്ടേഷൻ ചെയർമാൻ ഹരീഷ് എന്നിവർ നേതൃത്വം നൽകി. ഇ.എം.എസ് ഭവനിൽ നടന്ന അനുസ്മരണ സമ്മേളനം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. എൻ.സോമൻ അദ്ധ്യക്ഷനായി. എസ്.സുരേഷ്, കെ.മോഹനൻ സി.പ്രസാദ്, എസ്.കൃഷ്ണകുമാർ, മോഹൻ അരവിന്ദം, ഹരീഷ് ബാബു, ജി.രവീന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു. സി.ബി.സി ഫൗണ്ടേഷൻ മെഡി. ബാങ്കിലേക്ക് കുമാരപുരം 1449 സർവീസ് സഹകരണ ബാങ്ക് നൽകിയ ഇൻഫ്രാറെഡ് തെർമൽ സ്കാനർ ഏറ്റുവാങ്ങി. രത്നൻ സാർ ഫൗണ്ടേഷൻ വീൽചെയർ വാട്ടർ ബെഡ് എന്നിവയും ഏറ്റുവാങ്ങി. ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് ടെലിവിഷൻ കൈമാറി.