tuy

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയന്റെ കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണാറശാല 3481ാം നമ്പർ ശാഖയിലെ കിടപ്പുരോഗികൾക്കുള്ള സാമ്പത്തിക സഹായ വിതരണോദ്‌ഘാടനം യൂണിയൻ പ്രസിഡന്റ്‌ കെ. അശോകപ്പണിക്കർ നിർവഹിച്ചു. യൂണിയൻ കൗൺസിലർ റ്റി.മുരളി, ശാഖ യോഗം വൈസ് പ്രസിഡന്റ് ആർ.വിജയൻ, സെക്രട്ടറി ആർ.സുരേഷ് ബാബു, വനിതാ സംഘം സംസ്ഥാന കമ്മിറ്റി അംഗം സലിം രാജൻ, ശാഖാ പ്രവർത്തകരായ വിജേഷ്, ലളിത, ഈശ്വരി പീതാംബരൻ, കല എന്നിവർ സംസാരിച്ചു.