ഹരിപ്പാട്: സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചു ഹരിണ്ടാട് മണ്ഡലം 23 ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. യുവജന ക്ഷേമ ബോർഡ് അംഗം എസ്.ദീപു ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഷിബു കളഭം അദ്ധ്യക്ഷനായി. സജിത് സത്യൻ, ചന്ദ്രവല്ലിയമ്മ, അബാദ് ലുത്ഫ്, രാമചന്ദ്രൻ പിള്ള , കൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു.