കായംകുളം: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കോൺഗ്രസ് കണ്ടല്ലൂർ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ടല്ലൂർ തെക്ക് ഇലക്ട്രിസിറ്റി സബ്ബ് ഓഫീസീനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി.
വേലഞ്ചിറ സുകുമാരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.ചന്ദ്രസേനൻ അദ്ധ്യക്ഷതവഹിച്ചു. അഡ്വ.എൽ. വേലായുധൻ പിള്ള, ഈരിയ്ക്കൽ ബിജു, ഗോപാലകൃഷ്ണൻ കാർണ്ണവർ, രാകേഷ്, വാവദേവനാചാരി, ശിവപുത്രൻ, സുജിത് സുകുമാരൻ, ലൈലജൻ.എം, വി.കെ.സിദ്ധാർത്ഥൻ, അനിലാൽ, സുരേഷ് രാമനാമഠം, കെ.വിജയൻ, പി.റ്റി.ബേബിലാൽ എന്നിവർ പ്രസംഗിച്ചു.