അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം കരിമണൽ ലോബിക്കുവേണ്ടിയുള്ളതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ പറഞ്ഞു. തോട്ടപ്പള്ളിയിൽ അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്തിന്റെ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കണ്ണൂരിലും, പമ്പയിലും മണൽ നീക്കത്തിനു വേണ്ടി ശ്രമിച്ചു.പാർട്ടിക്ക് പണമുണ്ടാക്കുക എന്നതാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം.ബി.ജെ.പിയുടെ ശക്തമായ എതിർപ്പിനെ തുടർന്ന് കണ്ണൂരിലും, പമ്പയിലും ആ നീക്കം ഉപേക്ഷിച്ചു.സമരം വിജയിക്കും എന്നു കണ്ടപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതലയും രംഗത്തുവന്നു.കോൺഗ്രസും - സി.പി.എമ്മുമായി അവിടെ ധാരണയുണ്ടായിരുന്നു. കടലോളം വിഴുങ്ങാൻ പറ്റിയ പല നേതാക്കളും കോൺഗ്രസിലുണ്ട്. കേന്ദ്രത്തിലും, സംസ്ഥാനത്തും ഒന്നും ചെയ്യാനില്ലാതെ ഇരുന്നപ്പോഴാണ് ഖദറുമിട്ട് പുറത്തിറങ്ങാനുള്ള അവസരം തോട്ടപ്പള്ളിയിൽ കിട്ടിയത്.തോട്ടപ്പള്ളിയിൽ നടക്കുന്നത് തീവെട്ടിക്കൊള്ളയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി തെക്കൻ മേഖല പ്രസിഡൻ്റ് കെ.സോമൻ, ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ, കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, എൽ.പി.ജയചന്ദ്രൻ, ടി.സജീവ് ലാൽ, കെ.അനിൽകുമാർ, വി.ബാബുരാജ്, ടി.മുരളി, എം.ഡി.സിബിലാൽ, കരുമാടി ഗോപകുമാർ, അഡ്വ: ഗണേഷ് കുമാർ, പ്രസാദ് ഗോകുലം, അജു പാർത്ഥസാരഥി, ഷാംജി പെരുവത്ര,ബി.മണികണ്ഠൻ, എം.ഹർമ്യ ലാൽ, എസ്.അരുൺ, സന്ധ്യാ സുരേഷ്, നയനാ അരുൺ, സീനാ വേണു എന്നിവർ സംസാരിച്ചു.