ഹരിപ്പാട്: അമിതവൈദ്യുതി ബില്ലിനെതിരെ ചിങ്ങോലി, കാർത്തികപ്പള്ളി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കാർത്തികപ്പള്ളി കെ.എസ്.ഇ.ബി ആഫീസിനു മുന്നിൽ ധർണ നടത്തി. ഐ.എൻ.ടി.യു.സി ദേശീയ വർക്കിംഗ് കമ്മറ്റി അംഗവും കെ.പി.സി.സി അംഗവുമായ എ.കെ രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചിങ്ങോലി മണ്ഡലം പ്രസിഡൻ്റ് പി.ജി ശാന്തകുമാർ അദ്ധ്യക്ഷനായി. കാർത്തികപ്പള്ളി മണ്ഡലം പ്രസിഡൻ്റ് സുരേഷ് രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത്ത് ചിങ്ങോലി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് വിനോദ് കുമാർ, ജില്ല സെക്രട്ടറിമാരായ രാമചന്ദ്രൻ, ജേക്കബ് തമ്പാൻ, എ.എ. ഷുക്കൂർ ,യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻ്റ് മുഹമ്മദ് അസ്ലം, സജിനി, ടി.പി ബിജു അജീർ, ഡി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ചിങ്ങോലി മണ്ഡലം സെക്രട്ടറി അനീഷ് മോഹൻ നന്ദി പറഞ്ഞു.