കായംകുളം: നഗരസഭ വക സ്ഥലത്ത് കെ.എസ്.എഫ്.ഡി.സി 16 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന മൾട്ടിപ്ലക്‌സ് തിയറ്റർ നിർമ്മാണം പുരോഗമിയ്ക്കുകയാണന്നും ഡിസംബറിൽ പൂർത്തീകരിക്കുമെന്നും നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ അറിയിച്ചു.

തിയറ്റർ ഇല്ലാത്ത കായംകുളത്ത് മൾട്ടിപ്ലക്‌സ് തിയറ്റർ നിർമ്മിക്കുവാൻ പ്രവർത്തനം നടത്തിയ നഗരസഭ ചെയർമാനെ ആക്ഷേപിക്കാൻ യു.ഡി.എഫ് നേതൃത്വം നിരന്തരം ശ്രമിച്ചുവരികയായിരുന്നു.

തിയറ്റർ നിർമ്മിക്കാനുള്ള നഗരസഭ വക സ്ഥലത്തിന്റെ മധ്യഭാഗത്ത് 5 സെന്റ് സ്ഥലം പേരിൽ കൂട്ടാതെ കിടക്കുന്നുവെന്ന പച്ചക്കള്ളം പറഞ്ഞ് തിയറ്റർ പദ്ധതി അട്ടിമറിയ്ക്കാൻ പ്രതിപക്ഷം ശ്രമിക്കുകയായിരുന്നു. സമീപ

നഗരസഭ വക സ്ഥലം കെ.എസ്.എഫ്.ഡി.സി യ്ക്ക് വിട്ടുനൽകാതെയും, ഫിലിം ഡവലപ്പ്‌മെന്റ് കോർപ്പറേഷനുമായി തറവാടകയെപ്പറ്റി എഗ്രിമെന്റ് വയ്ക്കാതെയും തിയറ്റർ നിർമ്മാണത്തിന് ഫണ്ട് അനുവദിപ്പിക്കാതെയും നിർദ്ദിഷ്ട സ്ഥലത്തുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന ആശുപത്രി ഒഴിപ്പിക്കുകയും അതുവഴി നഗരസഭയ്ക്ക് ലഭിക്കേണ്ട 6 വർഷത്തെ വാടകയായ 20 ലക്ഷം രൂപ നഷ്ടപ്പെടുത്തിയതിനും യു.ഡി.എഫ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയ

ണമെന്നും

എൻ. ശിവദാസൻ ആവശ്യപ്പെട്ടു.