ആലപ്പുഴ: വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് നഗരസഭയുടെതെന്ന പേരിൽ പ്രചരിപ്പിക്കുന്ന ആപ്പ് സർക്കാർ അംഗീകാരമില്ലാത്തതും ചിലരുടെ തൻപ്രമാണിത്തം കാണിക്കാൻ മാത്രമുള്ളതുമാണെന്ന് നഗരസഭ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി അഭിപ്രായപ്പെട്ടു. ആപ്പ് പിൻവലിക്കണമെന്ന് നേതാക്കളായ ഡി.ലക്ഷ്മണൻ , വി.എൻ.വിജയകുമാർ, റമീഷത്ത്, എം.ആർ. പ്രേം എന്നിവർ ആവശ്യപ്പെട്ടു.