കായംകുളം: കായംകുളം നഗരസഭയിൽ യു.ഡി.എഫ് ഭരിച്ചിരുന്ന 2015 -2016 സാമ്പത്തിക വർഷം ഉൾപ്പെടെ മൂന്ന് വർഷത്തെ ആഡിറ്റ് റിപ്പോർട്ടുകൾ ചർച്ചയ്ക്ക് വെയ്ക്കുവാൻ തയ്യാറാകാതെ നഗരസഭാ ചെയർമാൻ ഒളിച്ച് കളിയ്ക്കുകയാണന്ന് നഗരസഭാ കൗൺസിലറും ബി.ജെ.പി സംസ്ഥാന കൗൺസിലംഗവുമായ പാലമുറ്റത്ത് വിജയകുമാർ ആരോപിച്ചു.

ആഡിറ്റ് റിപ്പോർട്ടുകൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി തവണ കത്ത് നൽകുകയും കൗൺസിലിൽ ആവശ്യപ്പെടുകയും ചെയ്തിട്ടും കൗൺസിൽ വിളിച്ച് ചേർക്കാൻ തയ്യാറായിട്ടില്ല.

യു.ഡി.എഫ് കൗൺസിലിന്റെ കാലത്തെ അഴിമതി ഉൾപ്പെടെ പൂഴ്ത്തി വെച്ചു കൊണ്ട് എൽ.ഡി.എഫും ഉംയു.ഡി.എഫും പരസ്പരം സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. ആഡിറ്റ് റിപ്പോർട്ടുകൾ ചർച്ച ചെയ്യാൻ അടിയന്തിരമായി കൗൺസിൽ വിളിച്ച് ചേർക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പാലമുറ്റത്ത് വിജയകുമാർ പറഞ്ഞു.